Sunday, June 13, 2010

ശകിറയുടെ താരാട്ട്

മെക്സിക്കന്‍ ഗള്‍ഫിലെ തിമിങ്ങലങ്ങള്‍
ഒബാമക്ക് വേണ്ടി ഹെയര്‍ ഓയില്‍ ചര്ധിക്കുകയും,
ഭോപാലിലെ ചുവരുകളില്‍ anderson തുപ്പിയിട്ട
methyl isocyanide  ക‍റപ്പാടുകള്‍ തെളിഞ്ഞു വരുകയും,
വസന്തം വീണ്ടും ഇടിമുഴക്കുകയും
റെയില്‍ പാളങ്ങള്‍ ആ  ഇടിമുഴക്കത്തില്‍  പൊളിയുകയും,
വിമാനങ്ങള്‍ വക്കില്ലാത്ത പാത്രത്തില്‍ നിന്ന് തെന്നി വീഴുകയും,
സ്വത്വബോധം അരച്ചുകുലുക്കി കുടിക്കുകയും,
ചെയ്യുമ്പോഴേക്കും ആഫ്രിക്കന്‍ ഗ്രൌണ്ടുകളില്‍ shakira 'vakka vakka ' പാടി തുടങ്ങുകയും
ശബലാല ആദ്യ ഗോള്‍ അടിക്കുകയും ചെയ്തിരുന്നു .
ഇനി എന്ത് ഭോപാല്‍? എന്ത് സ്വത്വം?  നമുക്ക് ശകിറ  താരാട്ടില്‍ മയങ്ങാം സുഹൃത്തേ.
ഉണര്‍ന്നു ശ്രദ്ധിക്കാന്‍ ആര്‍ക്കാണ് സമയം?

1 comment:

  1. നിഷാന്ത്, ചിലരെങ്കിലും ആത്മ രോഷങ്ങളും അസ്വസ്ഥതകളും ഇതു പോലെ നിലനിർത്തുന്നുണ്ടല്ലോ. എല്ലാം മറക്കുന്നില്ലല്ലോ.

    ReplyDelete